IndiaNews

സരിതയുടെ ഹൃദയസ്പര്‍ശിയായ ജീവിതകഥ പരമ്പരയാകുന്നു : പ്രവാസിയായ ഭര്‍ത്താവ് തന്നെ ചതിച്ചെന്ന് സരിത.എസ്.നായരുടെ വെളിപ്പെടുത്തല്‍

ചെന്നൈ : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായരുടെ ജീവിത കഥ തമിഴ്‌വാരികയായ ‘കുമുദ’ത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങി. എല്ലാം പറയാന്‍ തീരുമാനിക്കുന്നു എന്ന് അര്‍ത്ഥം വരുന്ന ‘സൊലൈത്താന്‍ ഇനക്കരെ’ എന്ന പേരിലാണ് സരിതയുടെ ജീവിത കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സരിതയുടെ സ്‌കൂള്‍ ജീവിതവും ചെറുപ്പകാലവുമാണ് ആദ്യ ലക്കത്തില്‍ പറയുന്നത്. ആദ്യ ലക്കത്തില്‍ വലിയ വിവാദങ്ങളൊന്നും ഇല്ലെങ്കിലും വരും ലക്കങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് വാരിക പറയുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാകും മുമ്പേ വിവാഹിതയായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ താളപ്പിഴയെന്ന് സരിത പരമ്പരയില്‍ പറയുന്നു. പ്രവാസിയായ ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നുവെന്നും സരിത വെളിപ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ഏറെ പ്രചാരമുള്ള വാരികയാണ് ‘കുമുദം’.സരിതയുടെ ജീവിത കഥ ഉള്‍പ്പെട്ട ആദ്യ ലക്കം വന്നതോടെ വന്‍ പ്രതികരണമാണ് വാരികയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. തമിഴ്‌നാട്ടിലാകെ സരിതയുടെ വിവിധ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button