മുംബൈ: താന്‍ സമാധാനത്തിന്റെ സന്ദേശവാഹകനാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഞെട്ടിച്ചെന്നും മുസ്ലിം മതപണ്ഡിതന് സാക്കിര്‍ നായിക്. മുംബൈയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എല്ലായിടത്തും നടക്കുന്ന ഭീകരാക്രമണങ്ങളെ അപലപിക്കുന്നു. ഇസ്ലാം മതം കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നില്ല. ചാവേര്‍ ആക്രമണങ്ങള്‍ ഹറാമാണ്. രാജ്യത്തെ രക്ഷിക്കാന്‍ ജീവന് നല്കുന്നതില് തെറ്റില്ല. തനിക്കുള്ള ജനപ്രീതി ദുരുപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. നിഷ്കളങ്കരായ മുസ്ലിങ്ങളെ വഴിതെറ്റിക്കുന്നവരെ ശിക്ഷിക്കണം.
സൗദി അറേബ്യയില്‍ കഴിയുന്ന അദ്ദേഹം സ്കൈപ് വഴിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. ദക്ഷിണ മുംബൈയിലെ ഒരു ഹാളിലാണ് സമ്മളനം ഒരുക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും വേദി അനുവദിക്കാത്തതിനാല്‍ റദ്ദാക്കുകയായിരുന്നു.
Post Your Comments