ഏറെക്കാലം ദാമ്പത്യം നയിച്ച പലരും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പിരിയാന്‍ തീരുമാനിച്ച വാര്‍ത്തകള്‍ കേട്ടു നാം അമ്പരക്കാറുണ്ട്. ഇത്രയും കാലം ഒരുമിച്ചു കഴിഞ്ഞിട്ട് ഈ വൈകിയ വേളയിലെന്തു സംഭവിച്ചുവെന്ന അമ്പരപ്പുമുണ്ടാകും. പ്രത്യേകിച്ചു മാതൃകാദാമ്പത്യമെന്നു പേരുകേട്ട പലരുടേയും വിവാഹജീവിതം തകരുന്നതും സര്‍വസാധാരണം.
ഇത് നാം കരുതുന്ന പോലെ പെട്ടെന്നൊരു സുപ്രഭാതത്തിലുണ്ടായതല്ല, പലപ്പോഴായി പുകഞ്ഞു കൊണ്ടിരിയ്ക്കുന്ന പ്രശ്‌നങ്ങളായിരിയ്ക്കും ഇതിലേയ്ക്കു നയിക്കുന്നത്.
നീണ്ട കാലത്തെ ദാമ്പത്യം പോലും തകര്‍ക്കുന്ന ഇത്തരം ചില പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,…
ആശയവിനിമയം ഏതൊരു ബന്ധത്തിലും പ്രധാനം. ഇതിന്റെ കുറവ് പലപ്പോഴും ബന്ധങ്ങളെ തകര്‍ച്ചയിലേയ്ക്കു നയിക്കും.
*ഇത്ര വലിയ കാര്യമാണോയെന്നു തോന്നിയേക്കും, എന്നാല്‍ സെക്‌സ് ജീവിതത്തിന്റെ അഭാവം പല ബന്ധങ്ങളും തകര്‍ക്കാന്‍ കാരണമാകാറുണ്ട്. പങ്കാളികളുടെ മനസുകളെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന അദൃശ്യമായ കണ്ണി കൂടിയാണ് സെക്‌സ്.
*സാമ്പത്തികതര്‍ക്കങ്ങള്‍ പല ബന്ധങ്ങളിലും വിള്ളലുകള്‍ തീര്‍ക്കാറുണ്ട്. ഒരാള്‍ ചെലഴിയ്ക്കുകയും മറ്റേയാള്‍ സമ്പാദിയ്ക്കുകയും ചെയ്യുന്ന സ്വഭാവക്കാരാകുമ്പോള്‍ പ്രത്യേകിച്ചും.
*ഒരാള്‍ മറ്റൊരാളുടെ പ്രശ്‌നങ്ങള്‍ക്കു ചെവി കൊടുക്കാതിരിയ്ക്കുന്നതാണ് മറ്റൊരു കാരണം. ഇത് പങ്കാളികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കും.
*ദാമ്പത്യത്തില്‍ പൊരുത്തങ്ങള്‍ക്കൊപ്പം പൊരുത്തക്കേടുകളുമുണ്ടാകും. എന്നാല്‍ പൊരുത്തക്കേടുകള്‍ മാത്രമാണെങ്കില്‍ ഇതു കാലക്രമേണ മൂര്‍ച്ഛിയ്ക്കും. ബന്ധം തകരാറിലാക്കും.
*വഞ്ചന, ഇത് എത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും ബന്ധത്തിന്റെ തകര്‍ച്ചയ്ക്കുള്ള ഒരു പ്രധാന കാരണം തന്നെയാണ്.
*പങ്കാളികളുടെ താല്‍പര്യങ്ങള്‍ തുലോം വിപരീതമാകുന്നത് കാലക്രമത്തില്‍ പല ബന്ധങ്ങളും തകരാന്‍ കാരണമായേക്കും.
*ഒരു കാര്യത്തിലും പരസ്പരം വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തത്, പങ്കാളിയോടു കനിവില്ലാത്തത് തുടങ്ങിയവയെല്ലാം ബന്ധങ്ങളുടെ വേരറുക്കുന്ന സംഗതികളാണ്.
Post Your Comments