NewsIndia

ടിക്കറ്റ് റദ്ദാക്കുമ്പോൾ വിമാനകമ്പനികൾക്ക് ഈടാക്കാൻ കഴിയുന്ന തുകയ്ക്ക് പരിധി

ന്യൂഡൽഹി:വിമാനയാത്രാ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ വിമാനക്കമ്പനികൾക്ക് ഈടാക്കാവുന്ന നിരക്കിനു പരിധി നിശ്ചയിച്ചു. അടുത്ത മാസം ഒന്നു മുതൽ ഇതു നിലവിൽ വരും. ഇതോടെ ടിക്കറ്റ് റദ്ദാക്കുമ്പോൾ ഇപ്പോൾ ലഭിക്കുന്നതിലും കൂടുതൽ തുക തിരിച്ചുകിട്ടും. അടിസ്ഥാന നിരക്കും ഇന്ധന സർചാർജും കൂടിച്ചേരുന്ന തുകയെക്കാൾ കൂടുതൽ ഈടാക്കരുതെന്നാണു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എം.സത്യവതി പുറപ്പെടുവിച്ച വിജ്ഞാപനത്തിലുള്ളത്.

ഇത് പ്രകാരം യൂസർ ഡവലപ്മെന്റ് ഫീ, വിമാനത്താവള വികസന ഫീ, പാസ്സഞ്ചർ സർവീസ് ഫീ, നികുതികൾ എന്നിവയെല്ലാം യാത്രക്കാരനു തിരിച്ചുനൽകണം. പ്രത്യേക നിരക്കുകൾ പ്രഖ്യാപിക്കുന്ന ടിക്കറ്റുകൾക്കും ഇതു ബാധകമാണ്. തുക 30 ദിവസത്തിനുള്ളിൽ മടക്കിനൽകണം. ട്രാവൽ ഏജൻസികൾ വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ തുക മടക്കി നൽകേണ്ടതു വിമാനക്കമ്പനികളുടെ ചുമതലയാണ്. അത് എങ്ങനെ വേണമെന്ന് അവർ തീരുമാനിക്കണം. ഭിന്നശേഷിക്കാരും ചലനശേഷി കുറഞ്ഞവരുമായ യാത്രക്കാർക്കു വിമാനക്കമ്പനികൾ നൽകേണ്ട പ്രത്യേക പരിഗണന സംബന്ധിച്ചും പ്രത്യേക സേവനങ്ങൾക്ക് അധികനിരക്ക് ഈടാക്കാൻ പാടില്ല എന്നും ഡിജിസിഎ വ്യവസ്ഥകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button