മരണത്തിൽ നിന്ന് തിരിച്ചെത്തിയവർക്ക് ഓരോരുത്തർക്കും പറയാനുള്ളത് ഓരോ അനുഭവങ്ങളാണ്. അമേരിക്കയിൽ നടത്തിയ ഒരു ഗവേഷണത്തിൽ 56ശതമാനം ആളുകളും മരണത്തെ ഒരു സുഖാനുഭവമായാണ് കണ്ടത് , 24 ശതമാനം പേർക്ക് ശരീരത്തിന് പുറത്തെത്തിയ തോന്നലും 30 ശതമാനം ആളുകൾക്ക് ടണലിലൂടെ അതിവേഗം സഞ്ചരിക്കുന്നെന്ന തോന്നലാണ് ഉണ്ടായത്.
മരണമുഖത്തു നിന്നും രക്ഷപ്പെട്ട കൂടുതൽ പേർക്കും പറയാനുള്ളത് ടണല്‍ എന്ന പ്രതിഭാസത്തെപ്പറ്റിയാണ് . പലരും മരണത്തിന്റെ വക്കില്‍ നിന്ന് ടണല്‍ വഴി അനിര്‍വ്വചനീയമായ ഒരു സ്ഥലത്തെത്തിപ്പെട്ടെതായി വിവരിക്കും. മരണപ്പെട്ട ബന്ധുക്കളെ കണ്ടുമുട്ടൽ, ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുക, ആകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും കാണാന്‍ സാധിക്കുക, ദൈവത്തെ കാണുക ഇങ്ങനെ നിരവധി അനുഭവ കഥകൾ. കൂടാതെ ഓരോരുത്തർ താമസിക്കുന്ന സ്ഥലങ്ങളെ അടിസ്ഥാനമാക്കിയും മരണഅനുഭവം ഉണ്ടാകാറുണ്ട്.
ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുന്ന അഥവാ ശരീരമില്ലാതെ ആത്മാവ് മാത്രമാകുന്ന അവസ്ഥ മരണാനുഭവങ്ങളിലെ സ്ഥിരം കഥകളിലൊന്നാണ്. ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിക്കുന്നതും ബന്ധുക്കളുടെ നിലവിളിയുമൊക്കെ ആ സമയത്ത് കാണുമത്രെ.
ഏതായാലും ജീവിതത്തിലേക്ക് തിരിച്ചെത്തി അനുഭവം വിവരിച്ചവരിൽ ഹൃദയത്തിന്‍റെ പ്രവര്‍ത്തനവും ശ്വാസോച്ഛാസവുമെക്കെ നിലയ്ക്കുമ്പോളുള്ള ക്ലിനിക്കൽ ഡെത്തും തലച്ചോറിന്റെ പ്രവർത്തനം നിലച്ച ബ്രെയിൻ ഡെത്തും സാക്ഷ്യപ്പെടുത്തിയവരുമുണ്ട് . എന്നാൽ ഇത് മരണം സ്ഥിരീകരിച്ചതിലെ പിഴവാകാം അതെന്നാണ് ചില ഗവേഷകരുടെ വാദം. ഇസിജി മെഷീൻ പോലും ചിലപ്പോൾ തെറ്റായ വിവരം നൽകാമത്രെ. പലതരം വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ നമ്മുടെ ഉപബോധമനസിലുള്ള കാര്യങ്ങൾ തന്നെയായിരിക്കും ഇത് എന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്. ഏതായാലും മരണാസന്ന അനുഭവങ്ങളൂടെ നിഗൂഢതകള്‍ പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ
Post Your Comments