ദുബായ് ● ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളില്‍ യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സിന് ഒന്നാം സ്ഥാനം. വിമാന യാത്രക്കാരുടെ ഇടയില്‍ നടത്തിയ വോട്ടിങിലാണ് 2016ലെ ലോകത്തെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളെ തെരഞ്ഞെടുത്തത്. ഫാന്‍ബൊറോ എയര്‍ ഷോയില്‍ വച്ചാണ് സ്കൈ ട്രാക്സ് അവാര്‍ഡ് പ്രഖ്യാപനം.
രണ്ടാം സ്ഥാനത്ത് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സാണ്. സിംഗപൂര്‍ എയര്‍ലൈന്‍സും കാത്തിപസിഫിക് എയര്‍ലൈന്‍സുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ ഇടംപിച്ചു. ജപ്പാന്റെ ആള് നിപ്പോണ്‍ (എ.എന്‍.എ) യാണ് അഞ്ചാംസ്ഥാനത്ത്.
ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയായ എയര്‍ ഇന്ത്യ 100 അംഗ പട്ടികയില്‍ ഇടം നേടിയില്ല. അതേസമയം സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോ (51), ജെറ്റ് എയര്‍വേസ് (71), സ്പൈസ് ജെറ്റ് (100) എന്നിവ 100ല്‍ ഇടം നേടി. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ 82ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇത് 84 ആയിരുന്നു. ഒമാന്‍ എയര്‍ 42ാം സ്ഥാനത്തുമാണ്.
2016 ലെ സ്കൈ ട്രാക്സ് അവാര്‍ഡ് നേടിയ ആദ്യ 10 വിമാന കമ്പനികള്‍
എമിറേറ്റ്സ് – ദുബായ്
ഖത്തര്‍ എയര്‍വേയ്സ് – ഖത്തര്‍
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് – സിംഗപ്പൂര്‍
കാത്തി പെസഫിക് – ഹോങ്കോങ്
ആള് നിപ്പോണ്‍ എയര്‍വെയ്സ് – ജപ്പാന്
ഇത്തിഹാദ് എയര്‍വേയ്സ് – യു.എ.ഇ
ടര്‍കിഷ് എര്‍ലൈന്‍സ് – തുര്‍ക്കി
ഇവ എയര്‍ – തായ്വാന്
ക്വാന്റാസ് എയര്‍വേയ്സ് – ആസ്ത്രേലിയ
ലുഫ്താന്‍സ എയര്‍ലൈന്‍സ് – ജര്‍മനി
മികച്ച ട്രാന്‍സ് അറ്റ്ലാന്റിക് എയര്‍ലൈനായി ലുഫ്താന്സയെ തെരഞ്ഞെടുത്തു. ഏഷ്യയിലെ മികച്ച വിമാനക്കമ്പനി ജപ്പാന്റെ ആള് നിപ്പോണ്‍ എയര്‍വെയ്സാണ് (എ.എന്‍.എ) . മികച്ച എയര്‍ലൈന്‍ ജീവനക്കാരും എ.എന്‍.എയുടേത് തന്നെ.
എയര്‍ എഷ്യയാണ് ഏഷ്യയിലെ മികച്ച ബഡ്ജറ്റ് (ചെലവ് കുറഞ്ഞ) വിമാനക്കമ്പനി. മധ്യേഷ്യയിലേയും ഇന്ത്യയിലേയും മികച്ച ബഡ്ജറ്റ് എയര്‍ലൈനായി ഇന്ത്യയിലെ ഇന്‍ഡിഗോയേയും തെരഞ്ഞെടുത്തു.
Post Your Comments