ലണ്ടന്‍: അനില്‍ കുബ്ലെയെ ടീം ഇന്ത്യയുടെ പരിശീലകനായി തെരഞ്ഞെടുത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ ആദ്യമായി സച്ചിൻ തന്റെ പ്രതികരണം അറിയിച്ചു. വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് എങ്ങനെ വിജയം വെട്ടിപ്പിടിക്കാമെന്ന് ഇന്ത്യന്‍ ടീമിനെ പഠിപ്പിക്കാന്‍ പരിശീലകനെന്ന നിലയില്‍ അനില്‍ കുബ്ലെയ്ക്ക് സാധിക്കും , അനില്‍ വിസ്മയിപ്പിക്കുന്ന താരമാണ്. ഫീല്‍ഡില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലാത്ത താരം. എല്ലാ നിമിഷവും വിജയം ഉറപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുയാള്‍. 20 വര്‍ഷത്തെ തന്റെ ക്രിക്കറ്റ് കരിയറില്‍ നിന്നും ആര്‍ജ്ജിച്ച അനുഭവസമ്പത്ത് ടീം ഇന്ത്യയ്ക്ക് പകരാന്‍ അനിലിന് സാധിക്കുമെന്നും സച്ചിന്‍ പറയുകയുണ്ടായി.
കുംബ്ലെയ്‌ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ വളരെ മനോഹരമായിരുന്നു. യുവതാരങ്ങളോട് എനിക്ക് പറയാനുള്ളത് ഇതാണ്. കുംബ്ലെയില്‍ നിന്ന് പരമാവധി കാര്യങ്ങള്‍ പഠിക്കുക. ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുക. മല്‍സരത്തെ അതിന്റെ സ്പിരിറ്റിലെടുത്ത് പോരാടുക . പരിശീലകനെ തെരഞ്ഞെടുത്ത യോഗത്തില്‍ ചര്‍ച്ചയായ വിഷയങ്ങള്‍ പുറത്തുപറയാനാകില്ല. അത് രഹസ്യമാണ്. ടീം ഇന്ത്യയ്ക്കുള്ള രവി ശാസ്ത്രിയുടെ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹത്തോടൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സമീപനവും എനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments