ന്യൂഡല്‍ഹി: രാജ്യാന്താരവിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന സാധനങ്ങളുടെ പരിധി വര്‍ധിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ആണ് ഇക്കാര്യം സംബദ്ധിച്ച വിജ്ഞാപനമിറക്കിയിരിക്കുന്നത് . 5000 രൂപ ആയിരുന്നു ആകെ വാങ്ങാവുന്ന സാധനങ്ങളുടെ നിരക്ക് . ഇതാണ് 25000 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാങ്ങാവുന്ന സാധനങ്ങളുടെ പരിധി അഞ്ചിരട്ടിയായി വര്‍ധിച്ചിട്ടുണ്ട് . ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഡ്യൂട്ടീ ഫ്രീ ഷോപ്പുകളില്‍ സാധനങ്ങളുടെ വില ഇന്ത്യന്‍ രൂപയിലും പ്രദര്‍ശിപ്പിക്കുവാനും നിര്‍ദേശമുണ്ട്.
വിദേശത്ത് പോകുമ്പോഴും വരുമ്പോഴും 25000 രൂപവരെ കൈവശം വയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് 2015 ഡിസംബര്‍ മുതല്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാങ്ങാവുന്ന സാധനങ്ങളുടെ പരിധിയും വര്‍ധിപ്പിച്ചത്.
Post Your Comments