തന്റെ സ്മാര്‍ട്ട്‌ഫോണില്‍ പോക്കിമോന്‍ ഗെയിമിലെ കഥാപാത്രങ്ങളെ സെര്‍ച്ച് ചെയ്യുകയായിരുന്നു ആ പെണ്‍കുട്ടി. എന്നാല്‍ കണ്ടതോ? തന്റെ വീടിനരികിലെ പുഴയില്‍ ഒഴുകിനടക്കുന്ന ഒരു ശവശരീരം. ഷൈല വിഗ്ഗിന്‍സ് എന്ന പത്തൊന്‍പതുകാരിക്കാണ് ഈ അനുഭവം ഉണ്ടായത്. ‘പോക്കിമോന്‍ ഗോ’ എന്ന വെര്‍ച്വല്‍ റിയാലിറ്റി ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കവേയാണ് സംഭവം. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലൂടെ യഥാര്‍ഥ സ്ഥലങ്ങളില്‍ വച്ച് സങ്കല്‍പ്പിക കഥാപാത്രങ്ങളെ വേട്ടയാടുന്ന ഗെയിമാണ് ഇത്.
ഞാന്‍ നദിയില്‍ നിന്നും ഒരു പോക്കിമോന്‍ കഥാപാത്രത്തെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഒരു വേലി ചാടി കടന്നു. പിന്നീട് കരയിലൂടെ പാലത്തിനടുത്തെയ്ക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് വെള്ളത്തില്‍ എന്തോ കണ്ടത്. അടുത്ത നിമിഷത്തില്‍ മനസ്സിലായി അതൊരു ഡെഡ് ബോഡിയാണെന്ന്. ഞാന്‍ ഷോക്കായി നിലവിളിച്ചു. ‘ഷൈല വിഗ്ഗിന്‍സ് പിന്നീട് തന്റെ അനുഭവം ഇങ്ങനെയാണ് വിശദീകരിച്ചത്.
അതൊരു യുവാവിന്റെ ശരീരമാണെന്ന് പിന്നീട് മനസിലായി. കരയില്‍ നിന്നും മൂന്നടി അകലെ കിടന്നിരുന്ന ആ ശരീരത്തില്‍ കറുത്ത നിറത്തിലുള്ള ഉടുപ്പായിരുന്നു ഉണ്ടായിരുന്നത്. പെണ്‍കുട്ടി തന്റെ അനുഭവം ഓര്‍ത്തെടുത്തു. പിന്നീട് എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് വിവരമറിയിക്കുകയും അധികൃതര്‍ സ്ഥലത്തെത്തുകയും ചെയ്തു. ഇരുപത്തിനാല് മണിക്കൂര്‍ നേരമായി ഈ ശരീരം വെള്ളത്തില്‍ തന്നെയാണെന്ന് അവര്‍ കണ്ടെത്തി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.
Post Your Comments