തിരുവനന്തപുരം: മുന്‍മന്ത്രി പത്രപ്രവര്‍ത്തകനായി നിയമസഭയില്‍. മുന്‍ കൃഷി മന്ത്രി കെപി മോഹനന്‍ ആണ് നിയമസഭാ റിപ്പോര്‍ട്ടിങിനായി ഗാലറിയിലെത്തിയത്. പടയണി എന്ന സ്വന്തം പത്രത്തിന്റെ റിപ്പോര്‍ട്ടറായാണ് കെപി മോഹനന്‍ എത്തിയത്. നിയമസഭയിലെ പ്രസ് ഗ്യാലറിയിലെത്തിയ പുതുമുഖത്തെ കണ്ട്, മാധ്യമപ്രവർത്തകർ ആദ്യം ഒന്ന് അമ്പരന്നു. പിന്നെ, പുതിയ അതിഥിക്കായി ഇരിപ്പിടമൊരുക്കി.
പടയണിയുടെ ലേഖകനായി തുടരാനാണ് കെ പി മോഹനന്റെ തീരുമാനം. അച്ഛൻ തുടങ്ങിവച്ച പ്രസ്ഥാനത്തിനായി കൂടുതൽ സമയം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments