Life Style

ദാമ്പത്യബന്ധത്തിന്റെ ശത്രുക്കള്‍

ദാമ്പത്യബന്ധത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മൾ. അത് തകരാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. പലപ്പോഴും നമ്മുടെ ചെറിയ അശ്രദ്ധ കുടുംബജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ദാമ്പത്യത്തിന്റെ ശത്രുക്കളെ നമ്മള്‍ തന്നെയാണ് വളര്‍ത്തുന്നത്. നനമ്മള്‍ നശിപ്പിക്കേണ്ടഅത്തരം ചില ദാമ്പത്യ ശത്രുക്കളിതാ.

* ടെലിവിഷന്‍
ജോലികഴിഞ്ഞുള്ള വൈകുന്നേരങ്ങള്‍ നമ്മള്‍ ടെലിവിഷന് മുന്നില്‍ ചിലവഴിക്കുന്നു. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിന് നാം ഈ സമയത്തെ ഉപയോഗപ്പെടുത്തുന്നില്ല. ഒരു സിനിമ കണ്ട് കഴിഞ്ഞ ശേഷമാണ് നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നതെങ്കില്‍ പരസ്പരം സംസാരിക്കാന്‍ പോലും സമയം ചിലവഴിക്കില്ല. പരസ്പര സ്‌നേഹത്തോടെയുള്ള ജീവിതത്തെ ഇത് നശിപ്പിക്കുന്നു. അതുകൊണ്ട് ടെലിവിഷന്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ആഴ്ചയില്‍ നാല് വൈകുന്നേരങ്ങളിലെങ്കിലും അത് ഒഴിവാക്കുകയോ ചെയ്യുക.

* കറങ്ങല്‍ അല്‍പം കുറയ്ക്കുക

ദിവസവും പുറത്തുകറങ്ങിനടക്കാതെ അത് മാസത്തില്‍ ഒരുതവണയോ മറ്റോ ആക്കി ചുരുക്കുക. അത് തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായോ, ബന്ധുക്കളുമായി ചിലവഴിക്കുക. നിങ്ങള്‍ക്ക് കുടുംബകാര്യങ്ങള്‍ക്കായി ഒരുപാട് പണം സേവ് ചെയ്യാന്‍ ഇത് സഹായിക്കും.

*ഓവര്‍ ടൈം

നിങ്ങള്‍ക്കുവേണ്ടി സമയം ചിലവഴിക്കാനില്ലാത്ത സമയത്തും ക്ഷീണം തോന്നുമ്പോഴും, പങ്കാളി നിങ്ങളുടെ സാന്നിധ്യം അഗ്രഹിക്കുന്നസമയത്തും ഓവര്‍ ടൈം ഒഴിവാക്കുക. നിങ്ങളുടെ ജീവിതം മുഴുവന്‍ തൊഴിലിനുവേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് മാത്രമേ സംസാരിക്കാനുണ്ടാകൂ. ആഴ്ചയില്‍ 35 മണിക്കൂര്‍ മാത്രം ജോലിക്കായി നീക്കിവയ്ക്കുക. ജോലികഴിഞ്ഞ് നേരത്തെ വീട്ടിലെത്തുക. ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുക. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറന്ന് ബാക്കിയുള്ള സമയം പങ്കാളിക്കായി നീക്കിവയ്ക്കുക.

*പങ്കാളിയുടെ മുമ്പില്‍ മോശമാകുക

നിങ്ങള്‍ക്ക് പരസ്പരം വര്‍ഷങ്ങളായി അറിയാം എന്നുവച്ച് എന്തുമാവാം എന്ന ചിന്തവേണ്ട. നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ ശ്രദ്ധിക്കണം. നിങ്ങള്‍ ഏത് തരത്തിലാണെങ്കിലും നിങ്ങളുടെ പങ്കാളി നിങ്ങളെ ഇഷ്ടപ്പെടുമെന്നത് ശരിയാണ്. എങ്കിലും നിങ്ങള്‍ നിങ്ങളുടെ ബെസ്റ്റ് പുറത്തെടുക്കേണ്ടതുണ്ട്. ആ തരത്തില്‍ പങ്കാളിയും നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണെന്ന് നിങ്ങള്‍ തെളിയിക്കണം.

* ശ്രദ്ധക്കുറവ്

ബന്ധങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ് ശ്രദ്ധക്കുറവ്. അതിനര്‍ത്ഥം പങ്കാളിക്ക് ഏപ്പോഴും ഗിഫ്റ്റുകൾ നൽകുക എന്നതല്ല. മറിച്ച് അവരിടുന്ന വസ്ത്രങ്ങളെക്കുറിച്ച്, ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം പറയുന്നതുവഴി അവരുടെ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നല്‍ നിലനിര്‍ത്തേണ്ടതാണ്.

*സംശയം

എപ്പോഴും പങ്കാളിയെ സൂക്ഷ്മമായി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ബന്ധങ്ങളെ തകര്‍ക്കും. പരസ്പര വിശ്വാസമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ. നിങ്ങള്‍ക്ക് പങ്കാളിയിലുള്ള വിശ്വാസം കുറയുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ മറ്റൊരാള്‍ക്ക് പങ്കാളിയെ വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നു എന്നാണ്.

* ഒരു പദ്ധതിയുമില്ലാത്ത അവസ്ഥ

ദാമ്പത്യം എന്നത് നാളയെകുറിച്ച് ചിന്തിക്കാതെ ജീവിച്ചു തീര്‍ക്കാനുള്ളതല്ല. അത് പരസ്പരം പടുത്തുയര്‍ത്തേണ്ടതാണ്. എല്ലാറ്റിനെക്കുറിച്ചും കൃത്യമായ പ്ലാന്‍ തയ്യാറാക്കണം. ആ പ്ലാന്‍ പ്രകാരം മുന്നോട്ടുപോകണം.

*നിശബ്ദത

നിശബ്ദത ബന്ധങ്ങളെ നശിപ്പിക്കും. എല്ലാ കാര്യവും പരസ്പരം സംസാരിക്കണം. പങ്കാളിക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേള്‍ക്കാനുള്ള മനസ് നിങ്ങള്‍ക്കുണ്ടാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button