KeralaNews

യുവതീ-യുവാക്കളെ ഐ.എസിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള കാരണങ്ങള്‍ അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് യുവതീ-യുവാക്കളില്‍ ഐ.എസ് ഇത്രയും സ്വാധീനം ചെലുത്താനുള്ള കാരണം എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം. ഐ.എസില്‍ ചേര്‍ന്നതിന് പിന്നിലുള്ള ലക്ഷ്യം പണമല്ല, പിന്നെന്തിന് വേണ്ടിയാണവര്‍ ഐ.എസിലെത്തുന്നതെന്നാണ് അന്വേഷണം

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഇവര്‍ തീവ്രവാദപ്രവര്‍ത്തനത്തിനിറങ്ങുന്നത് പണത്തേക്കാളുപരി മറ്റ് പലതിനുമാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.

പ്രഫഷണലുകളായ യുവതീ യുവാക്കളെയാണ് ഐ.എസ് വലയിലാക്കുന്നത്. എല്ലാം ഉപേക്ഷിച്ച് അവര്‍ ഐ.എസില്‍ ചേരുന്നു. നിമിഷ മതം മാറിയാണ് ഫാത്തിമയായത്. വിശ്വാസങ്ങള്‍ക്ക് വേണ്ടി പഠനം വരെ ഉപേക്ഷിക്കാന്‍ ഫാത്തിമ തയ്യാറായി. അന്യപുരുഷന്‍മാരെ പരിശോധിക്കേണ്ടിവരുമെന്ന് പറഞ്ഞാണത്രേ ഫാത്തിമ ദന്തല്‍ ഡോക്ടര്‍ പടനം പാതി വഴിക്ക് ഉപേക്ഷിച്ചത്. റിഫൈല ബി.ഡി.എസ് പഠനമുപേക്ഷിച്ചതും ഇതേ കാരണം പറഞ്ഞ്

പണത്തിന് ഒരു പ്രാധാന്യവും കൊടുക്കാത്തതാണ് ഇവരുടെ ജീവിതം. ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിക്കണമെന്നാണത്രേ ഇവര്‍ പറയുന്നത്. വസ്ത്രധാരണത്തിലും ജീവിതരീതിയിലും ലാളിത്യം വേണമെന്നാണ് പറയുന്നത്. വീട്ടുകാരെ തീവ്ര വിശ്വാസികളാക്കാനും ഐ.എസ് വലയത്തിലെത്തിയവര്‍ ശ്രമിച്ചിരുന്നുവത്രേ. അര്‍ദ്ധരാത്രിയില്‍ വരെ ഇവര്‍ പ്രാര്‍ത്ഥന നടത്തും
ഹിന്ദുമത വിശ്വാസിയായിരുന്ന നിമിഷ മതം മാറിയതിന് ശേഷം ഇസ്ലാം മതത്തെപ്പറ്റി മാത്രമാണ് പറഞ്ഞിരുന്നത്. പഠനമുപേക്ഷിച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്നാണ് പറയപ്പെടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button