ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്, ആര് ഭാനുമതി എന്നിവരടങ്ങുന്ന പുതിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേത് ഉള്‍പ്പടെയുള്ള വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ബെഞ്ച് പുനസംഘടിപ്പിച്ച സാഹചര്യത്തില്‍ കേസിന്റെ വാദം ആദ്യം മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.
ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനെ മുന്‍ബെഞ്ച് കേസിന്റെ വിചാരണ വേളയില്‍ ശക്തമായ രീതിയില്‍ ചോദ്യംചെയ്തിരുന്നു.
Post Your Comments