KeralaNews

ശബരിമലയിലെ സ്ത്രീപ്രവേശനം: നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു വിഭാഗം സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നത് നീതിയുക്തമല്ലെന്നും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജനുവരിയിൽ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല സന്ദര്‍ശിക്കാനെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനായി കേരള സര്‍ക്കാരിന്റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button