മുംബൈ: ഹാജി അലി ദർഗയിൽ സ്ത്രീകൾ വീണ്ടും പ്രവേശിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് 80 പേരടങ്ങുന്ന സ്ത്രീകളുടെ സംഘം ദർഗയിൽ പ്രവേശിച്ചത്. പോലീസിനെയോ ദര്‍ഗ ഭാരവാഹികളെയോ മുന്‍കൂട്ടി അറിയിക്കാതെയാണ് ഇവർ ദർഗയിൽ പ്രവേശിച്ചത് .ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ക്കുവേണ്ടിയും ലിംഗപരമായ പക്ഷപാതങ്ങള്‍ക്കെതിരായും നടത്തുന്ന സമരത്തിന്റെ വിജയമാണിതെന്ന് പ്രവർത്തകർ അറിയിച്ചു.
ഹാജി അലി ദര്‍ഗയില്‍ 2012 ജൂണ്‍ വരെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു.എന്നാൽ പിന്നീട് അത് നിരോധിക്കുകയായിരുന്നു.ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് ഇനി തങ്ങള്‍ക്കുമുന്നിലുള്ള അടുത്ത ലക്ഷ്യമെന്ന് സ്ത്രീ സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ് . ഇതിനിടെയാണ് സ്ത്രീ സാമൂഹ്യ പ്രവർത്തകർ തങ്ങളുടെ അടുത്ത ലക്ഷ്യം ശബരിമലയാണെന്ന് അറിയിച്ചിരിക്കുന്നത്.
Post Your Comments