Technology

ഓഫ് ലൈന്‍ വീഡിയോ സംവിധാനവുമായി ഫെയ്‌സ്ബുക്ക്

ഓഫ് ലൈന്‍ വീഡിയോ സംവിധാനവുമായി ഫെയ്‌സ്ബുക്ക്. ഇന്റര്‍നെറ്റില്ലാതെ വീഡിയോ കാണാനുള്ള സൗകര്യമാണ് ഓഫ് ലൈന്‍ വീഡിയോസംവിധാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തെരഞ്ഞെടുത്ത ഇടങ്ങളില്‍ ജൂലൈ 11 മുതല്‍ ഈ സേവനം ലഭ്യമാകുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യു ട്യൂബില്‍ ഓഫ് ലൈന്‍ വീഡിയോ സംവിധാനം ഏര്‍പ്പെടുത്തിയപ്പോഴും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കിയത് ഇന്ത്യയിലായിരുന്നു. 142 മില്യണ്‍ ഉപയോക്താക്കളുമായി അമേരിക്ക കഴിഞ്ഞാല്‍ ഫേസ്ബുക്കിന് ഏറ്റവും സ്വീകാര്യതയുള്ള ഇടമാണ് ഇന്ത്യ. ഫ്രീ ബേസിക്‌സ് സംവിധാനവും ഫേസ്ബുക്ക് ആദ്യമായി പരീക്ഷിച്ചത് ഇന്ത്യയിലായിരുന്നു. ട്രായ് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ഇതില്‍ നിന്നും പിന്‍മാറാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതരായത്.

നെറ്റ് ലോകത്ത് സജീവമായവരുടെ സംഖ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യയില്‍ മിക്കയിടങ്ങളിലും മികച്ച നെറ്റ് വേഗതയില്ലെന്ന വസ്തുത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. വൈഫൈ കണക്റ്റിവിറ്റിയോ മികച്ച നെറ്റ് വേഗതയോ ഉള്ള സമയത്ത് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്ത് പിന്നീട് സൗകര്യപ്രകാരം കാണാന്‍ അവസരമൊരുക്കുന്നതാണ് ഓഫ് ലൈന്‍ വീഡിയോ സംവിധാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button