ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്ക് വംശീയാധിക്ഷേപം. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലാണ് മോണിക്ക ഖന്‍ഗെംബാം എന്ന യുവതിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. മോണിക്കയുടെ യാത്രാ രേഖകള്‍ പരിശോധിച്ച ശേഷം കണ്ടാല്‍ ഇന്ത്യക്കാരിയാണെന്ന് തോന്നുന്നില്ലെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പരിഹസിച്ചു.
തുടര്‍ന്ന് മോണിക്ക ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചു. വിമാനത്തില്‍ കയറാന്‍ വൈകുമെന്ന് പറഞ്ഞിട്ടും വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പരിഹാസ ചോദ്യങ്ങള്‍ ചോദിച്ച് തന്നെ ബുദ്ധിമുട്ടിച്ചതായും യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ആഗോള വനിതാ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് സിയോളിലേക്ക് പോകുന്നതിന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യുവതിക്ക് വംശീയാധിക്ഷേപം നേരിട്ടത്. സംഭവം ചര്‍ച്ചയായതോടെ യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നടപടി വേണമെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments