ബാഗ്ദാദ്: ഐസിസ് ചാവേറിനെ തടഞ്ഞ്നിർത്തി സ്വന്തം ജീവൻ നഷ്ടപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്നത് അവിശ്വസനീയമായ വാർത്തയാണ് . എന്നാൽ ഇറാഖിലെ നജി ഷേക്കര്‍ അല്‍ ബല്‍ദാവി രക്ഷപ്പെടുത്തിയത് ഒരുപാട് മനുഷ്യ ജീവനുകളാണ്.
ഇറാഖിലെ ബലാദ് നഗരത്തില്‍ ആയിരുന്നു സംഭവം. പ്രദേശത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്‌ഫോടനം നടത്താനെത്തിയ ഐസിസ് ചാവേറിനെയാണ് നജി ഷേക്കര്‍ തടഞ്ഞത്. തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് കടക്കുകയായിരുന്ന ചാവേറിനെ നെജി ഷേക്കര്‍ തടഞ്ഞുവച്ചു. അയാള്‍ക്ക് നീങ്ങാനാകാത്ത വിധം കെട്ടിപ്പിടിച്ചു.
ശരീരത്തില്‍ കെട്ടിവച്ച ബോംബ് പൊട്ടിയ്ക്കുന്നതിനായി ചാവേര്‍ സ്വിച്ച് അമര്‍ത്തിയിരുന്നു. അപ്പോഴായിരുന്നു നെജിയുടെ അപ്രതീക്ഷിത നീക്കം. ബോംബ് പൊട്ടിത്തെറിച്ചപ്പോൾ ചാവേറും നെജി ഷേക്കറും മരണപ്പെട്ടു. പക്ഷേ സ്‌ഫോടനത്തിന്റെ ആഘാതം കുറയ്ക്കാന്‍ നെജിയ്ക്ക് കഴിഞ്ഞു. 37 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എഴുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടേയ്ക്കുമായിരുന്ന ഒരു ആക്രമണമായിരുന്നു അത്. എന്നാല്‍ നെജി ഷേക്കറിന്റെ ജീവത്യാഗത്തിലൂടെ മരണ സംഖ്യ കുറഞ്ഞു.
Post Your Comments