കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകന് എം.കെ നാമോദരന് വീണ്ടും ഹൈക്കോടതിയില്‍ ഹാജരായി. മാര്‍ട്ടിന്റെ ഭൂമി ആദായ നികുതി അധികൃതര്‍ കണ്ടുകെട്ടിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് അഡ്വ.ദാമോദരന്‍ ഹാജരായത്.
അതേസമയം, കേസില്‍ ആദായ നികുതി വകുപ്പിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകുന്നതിന് കേസ് നീട്ടിവയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കേസ് ഈ മാസം 14ലേക്ക് മാറ്റി. അഡീ.സോളിസിറ്റര്‍ ജനറല്‍ ഹാജരാകുമ്പോള്‍ വിശദമായ വാദം കേള്‍ക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കേസ് കഴിഞ്ഞയാഴ്ച പരിഗണിച്ചപ്പോള്‍ അഡ്വ.ദാമോദരന്‍ ഹാജരായത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് ആവശ്യമുള്ളപ്പോള്‍ നിയമേപദേശം നല്‍കുന്നുവെന്ന് മാത്രമാണെന്നും ഇതിനെ തന്റെ ഔദ്യോഗിക ചുമതലയുമായി കൂട്ടിക്കലര്ത്തേണ്ടെന്നുമാണ് ഇന്ന് ദാമോദരന്‍ ഇതേകുറിച്ച് പ്രതികരിച്ചത്.
Post Your Comments