ബെയ്ജിങ് : ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വെച്ച് തായ്‌വാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യ ചൈനയില്‍ അറസ്റ്റിലായി. ഈ മാസം ഏഴിനായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 28 ഉം 50 ഉം വയസ്സുള്ള ഹരിയാന സ്വദേശികളാണു പിടിയിലായത്. ഇവര്‍ ചൈനയിലെ ഒരു തേയിലക്കമ്പനിയില്‍ ജോലിക്കെത്തിയതായിരുന്നു.
ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിക്കൊപ്പം ഫോണില്‍ ചിത്രങ്ങളെടുക്കുന്നതും ലോബിയിലെത്തിയപ്പോള്‍ പുറത്തിറങ്ങിയ യുവതിയെ ലിഫ്റ്റിലേക്കു വലിച്ചിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
പ്രായമുള്ളയാള്‍ യുവതിയെ ലിഫ്റ്റിനുള്ളിലേക്ക് തള്ളിയിട്ടപ്പോള്‍ ചെറുപ്പക്കാരന്‍ വാതിലടയ്ക്കുകയും പത്താം നിലയിലെ അവരുടെ മുറിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ പ്രായമായയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും അവര്‍ എതിര്‍ക്കുന്നതും ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് ലിഫ്റ്റ് നിന്നതോടെ യുവതി പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു.
Post Your Comments