ബെംഗളൂരു : ഇരുപത്തിമൂന്നുകാരി ജീവനൊടുക്കി. എന്നാല്‍ ആത്മഹത്യയുടെ കാരണം കേട്ടാല്‍ ആരും അമ്പരക്കും. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അമ്മ ഉപദേശിച്ചതിന് 23 കാരി ജീവനൊടുക്കിയത്.. ബെംഗളൂരു സ്വദേശി സോഫിയയാണ് (23) ശനിയാഴ്ച്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.
ശനിയാഴ്ച്ച ഹോസ്റ്റലിലെത്തിയപ്പോള്‍ സോഫിയ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണെന്നറിഞ്ഞ അമ്മ വൈകിട്ട് മകളെത്തുന്നതു വരെ കാത്തു നില്‍ക്കുകയായിരുന്നു. ചുറ്റിനടക്കുന്ന സമയത്ത് പഠിച്ചു കൂടെ എന്ന് സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അമ്മ ചോദിച്ചതാണ് ആത്മഹത്യക്കു കാരണമെന്നാണ് കരുതുന്നത്. വൈകിട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളാണ് സോഫിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമൃതഹളളി പോലീസ് സംഭവത്തില്‍ കേസെടുത്തു.
Post Your Comments