പെരുമ്പാവൂർ : കൊല്ലപ്പെട്ട നിയമവിദ്യാർത്ഥി ജിഷയുടെ അമ്മയ്ക്ക് സർക്കാർ നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് നടക്കും. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ജിഷയുടെ അമ്മ രാജേശ്വരിക്ക് വീട് നിർമിച്ച് നൽകുമെന്ന് തീരുമാനിച്ചിരുന്നു. 45 ദിവസത്തിനകം പണി പൂർത്തിയാക്കും എന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ നാൽപ്പത്തിനാലാം ദിവസം തന്നെ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഏപ്രില്‍ 28 മുതല്‍ പെരുമ്പാവൂര്‍ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന രാജേശ്വരിയുടെ ആശുപത്രിവാസം ശനിയാഴ്ച അവസാനിക്കും. ആ അമ്മ “ജിഷ ഭവനം” എന്ന സ്വന്തം വീട്ടിൽ താമസമാകും- മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments