കാഞ്ഞങ്ങാട്: ഗള്‍ഫിലേക്ക് പോയ ആളുടെ കൈയിൽ പെരുന്നാള്‍ വസ്ത്രമെന്ന വ്യാജേന രണ്ട് കിലോ കഞ്ചാവ് പൊതി കൊടുത്ത് വിട്ട സുഹൃത്തായ ഹോസ്ദുര്‍ഗ് കടപ്പുറത്തെ മിയാദിനെ(21) കോടതി വഞ്ചനാ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു.
ജൂലൈ മൂന്നിനാണ് മീനാപ്പീസ് ഹദാദ് നഗറിലെ ഹനീഫയുടെ കൈയില്‍ മിയാദ് പെരുന്നാള്‍ വസ്ത്രമെന്ന് വിശ്വസിപ്പിച്ച് പൊതി നല്‍കിയത്. ഷാര്‍ജയില്‍ ഹസിനാര്‍ എന്ന ആള്‍ക്ക് നല്‍കണമെന്നാണ് മിയാദ് ഹനീഫയോട് പറഞ്ഞത്. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് ഹനീഫ അയല്‍വാസി സമദിന്‍െറ റൂമിലത്തെി. ഷാര്‍ജയിലത്തെിയാല്‍ ബന്ധപ്പെട്ടവര്‍ സമദിന്‍െറ റൂമിലത്തെി പാര്‍സല്‍ വാങ്ങുമെന്ന് മിയാദ് ഹനീഫയോട് പറഞ്ഞിരുന്നു. സമദിന്‍െറ മുറിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഹനീഫ എത്തിയോ എന്ന് തിരക്കി നിരന്തരം സമദിന് ഫോണ്‍ കോള്‍ വന്നിരുന്നു. ഇതോടെ സംശയം തോന്നി പൊതി പരിശോധിച്ചപ്പോള്‍ അതില്‍ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
സംഭവം ഹനീഫ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉടന്‍ അറിയിച്ചതോടെ ഹനീഫയുടെ മാതാവ് വ്യാഴാഴ്ച വൈകീട്ട് ഹോസ്ദുര്‍ഗ് പൊലീസില്‍ എത്തി മൊഴി നല്‍കുകയും പരാതിയില്‍ മിയാദിനെതിരെ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി ജയിലിലടക്കുകയുമായിരുന്നു.
Post Your Comments