
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സിനിമ തിയേറ്ററിനു നേരെ ബോംബ് ഭീഷണി. ഡി ബ്ലോക്കിലുള്ള ഒഡിയോണ്‍ സിനിമ തിയേറ്ററിലാണ് ബോംബ് ഭീഷണി മുഴക്കി ഫോണ്‍കോള്‍ എത്തിയത്.
ഭീഷണിയെ തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചശേഷം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായി.
Post Your Comments