ഹൈദരാബാദ് : ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണ്ണവും കവര്‍ന്നു. ഹൈദരാബാദിലെ മെഡിപ്പള്ളിയില്‍ സരസ്വതി നഗറില്‍ വൃദ്ധയായ പി.ബാലാമണിയാണ് മോഷണത്തിനിരയായത്. രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. 30 ലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്നു.
ബാലാമണിയുടെ മകന്‍ ചന്ദ്രശേഖര്‍ റെഡ്ഡി ഒരു വീട് വാങ്ങുകയും, കുറച്ച് സ്ഥലം 30 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. ഈ പണം വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ബുധനാഴ്ചയോടെ തിരിച്ച് വരാമെന്ന ധാരണയോടെ കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹം കാക്കിനടയിലെ സുഹൃത്തുക്കളെ കാണാനായി അമ്മയെ വീട്ടില്‍ തനിച്ചാക്കി പോയി. അപ്പോഴാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച രാവിലെ വീടിന്റെ ഗേറ്റ് പൂട്ടാനായി ബാലാമണി പുറത്തിറങ്ങിയപ്പോള്‍ അപരിചിതരായ രണ്ടുപേര്‍ ബലംപ്രയോഗിച്ച് വീട്ടില്‍ കയറുകയും, സ്ത്രീയെ കസേരയോട് ചേര്‍ത്ത് കെട്ടിയിടുകയുമായിരുന്നു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായമൂടി പ്ലാസ്റ്ററും ഒട്ടിച്ചു. തുടര്‍ന്ന് ഭീഷണിപെടുത്തി അലമാരയുടെ താക്കോല്‍ കൈക്കലാക്കിയ സംഘം പണവും സ്വര്‍ണ്ണവും കവരുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments