ബംഗളൂരു : കര്‍ണാടകയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു. ഡിഎസ്പി എം.കെ. ഗണപതി(51) ആണ് ജീവനൊടുക്കിയത്. കുടക് ജില്ലയിലെ മഡികേരിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പ് ലഭിച്ചു.
കര്‍ണാടകയില്‍ ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഗണപതി. ഈയാഴ്ച ആദ്യം സസ്‌പെന്‍ഷനിലായ ചിക്കമംഗലൂരു ഡിവൈഎസ്പി കാലപ്പ ഹാന്‍ഡിബാഗ് ജീവനൊടുക്കിയിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനമാണ് എം.കെ. ഗണപതിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സംസ്ഥാന ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, ലോകായുക്ത ഐജിപി പ്രണബ് മൊഹന്തി, എഡിജിപി എ.എം. പ്രസാദ് എന്നിവരായിരിക്കും ഉത്തരവാദികളെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി പ്രദേശിക വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം എം.കെ ഗണപതിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്ന് കുടക് ഡിഎസ്പി രാജേന്ദ്ര പ്രസാദ് പറഞ്ഞു. മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പ് ലഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments