ന്യൂഡല്‍ഹി: ശരാശരി അഞ്ച് പേരടങ്ങുന്ന രാജ്യത്തെ 75 ശതമാനം കുടുംബങ്ങളും ജീവിക്കുന്നത് ഇരട്ടമുറികളിലോ ഒറ്റമുറികളിലോ ആണെന്ന് കേന്ദ്രസര്‍ക്കാര്‍. മൊത്തം ജനസഖ്യയില്‍ 90 കോടി വരുമിത്. സെന്‍സസ് ഓഫ് ഇന്ത്യയുടെ 2014ലെ ബേസ് ലൈന്‍ സര്‍വേ കണക്കുകളിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ റൂമുകളുടെ ശരാശരി വലുപ്പം എത്രയെന്ന് സെന്‍സസ് ഓഫ് ഇന്ത്യയുടെ കണക്കുകളില്‍ വ്യക്തമല്ല. വരുമാനവും വീടുകളുടെ വലുപ്പവും തമ്മിലുള്ള പരസ്പരബന്ധവും കണക്കില്‍ പ്രതിപാദിച്ചിട്ടില്ല.
കണക്കിലെ പ്രധാന പരാമര്‍ശങ്ങള്‍ താഴെ
1. ഇരട്ടമുറികളിലെ ഒറ്റമുറികളിലോ താമസിക്കുന്ന 90 കോടി പേരില്‍ 63 കോടി പേരും(മൊത്തം കുടുംബങ്ങളില്‍ പകുതിയിലധികം) താമസിക്കുന്നത് ഗ്രാമീണ മേഖലകളിലാണ്. 26.2 കോടി ആളുകളുടെ താമസ് നഗരങ്ങളിലും(ഏതാണ്ട് 90 കോടിയില്‍ 20 ശതമാനം)
2. വീട്ടില്‍ മൂന്ന് മുറികളോ അതില്‍ കൂടുതലോ ഉള്ള, നഗരത്തില്‍ വസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 10.6 കോടിയേ വരൂ. (മൊത്തം ഇന്ത്യന്‍ കുടുംബങ്ങളുടെ 9 ശതമാനം വരുമിത്)
3. ഗ്രാമീണ മേഖലയില്‍ മൂന്നോ അതിലധികമോ മുറികളുള്ള വീടുകളില്‍ ഏതാണ്ട് 18.5 കോടി ഇന്ത്യക്കാര്‍ താമസിക്കുന്നു. (മൊത്തം ഇന്ത്യന്‍ കുടുംബങ്ങളുടെ 15 ശതമാനം വരുമിത്)
4. ഇന്ത്യയില്‍ ഏറ്റവും വലുപ്പമുള്ള വീടുകളുള്ളത് കേരളത്തിലാണ്(ആളോഹരി വരുമാനത്തില്‍ കേരളം ഏഴാമത്). ഗ്രാമങ്ങളിലെ 79 ശതമാനം കുടുംബങ്ങളും 84 ശതമാനം നഗരവാസികളും മൂന്നോ അതിലധികമോ മുറികളുളള വീടുകളിലാണ് താമസിക്കുന്നത്.
5. ജമ്മു കശ്മീരും അസമുമാണ് വീടുകളുടെ വലുപ്പത്തില്‍ കേരളത്തിന് പിറകിലുള്ള സ്ഥാനങ്ങളില്‍. കശ്മീരിലെ 66 ശതമാനം ഗ്രാമീണരും 60 ശതമാനം നഗരവാസികളും അസമിലെ 34 ശതമാനം ഗ്രാമീണരും 45 ശതമാനം നഗരവാസികളും താരതമ്യേന വലിയ വീടുകളില്‍ താമസിക്കുന്നു.
6. ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിലെ പകുതി കുടുംബങ്ങളും ഇരട്ടമുറികളിലാണ് ജീവിക്കുന്നത്. ഗ്രാമമെന്നോ നഗരമെന്നോ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. മറ്റു സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ കണക്കില്‍ പറയുന്നില്ല.
7. തമിഴ്‌നാട്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 48 ശതമാനം,44 ശതമാനം, 43 ശതമാനം ജനങ്ങള്‍ ഒറ്റമുറിയില്‍ ജീവിക്കുന്നവരോ ഭവനരഹിതരോ ആണ്.
Post Your Comments