India

പെണ്‍വാണിസംഘത്തില്‍ നിന്നും രക്ഷപെടുത്തിയ പെണ്‍കുട്ടിയെ പോലീസ് വിവരം നല്‍കിയയാള്‍ക്ക് കാഴ്ചവച്ചു

മുംബൈ ● പെണ്‍വാണിസംഘത്തില്‍ നിന്നും പോലീസ് രക്ഷപെടുത്തിയ പെണ്‍കുട്ടിയെ പോലീസ് വിവരം നല്‍കിയയാള്‍ക്ക് കാഴ്ചവച്ചു. മുംബൈയിലെ ചെമ്പൂരിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ചെമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സ്പായെ കുറിച്ച് പോലീസിന് വിവരം നല്‍കിയ 35കാരനായ റികേഷ് ഷാ എന്നയാള്‍ക്കാണ് പോലീസ് പെണ്‍കുട്ടിയെ കാഴ്ചവച്ചത്.

പോലീസ് ഓഫീസറെ കാണാനെന്ന വ്യാജേനയാണ് ഷാ പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ചത്. 20 മണിക്കുറിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ മടങ്ങിയെത്തി പെണ്‍കുട്ടി ഷായ്‌ക്കെതിരെ ലൈംഗീക പീഡന പരാതി നല്‍കി. ഷായെ ഉത്തമ വിശ്വാസമുള്ളതുകൊണ്ടായിരുന്നു പെണ്‍കുട്ടിയെ അയാള്‍ക്ക് സമീപത്തേയ്ക്ക് പറഞ്ഞയച്ചതെന്നാണ് പോലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് ഷായെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മോഷണ കുറ്റവും പോലീസ് ഷായ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ പാന്‍ കാര്‍ഡ് ഷാ പിടിച്ചുവാങ്ങിയെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button