KeralaNews

ഡോക്ടർമാർ മിന്നൽ പണിമുടക്കിൽ

ആലപ്പുഴ: ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ മെഡിക്കല്‍ കൊളേജ് ഒഴികെയുള്ള കെജിഎംഒ യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാരും സമരത്തില്‍. ഇന്നലെ രാത്രിയിൽ അരുക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചത്തിന്റെ കാരണം ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് ഡോക്ടറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്നലെ രാത്രി കെജിഎംഒയുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്ന് സമരം പ്രഖ്യപിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button