KeralaLatest NewsNews

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ.എയുടെ സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ.എയുടെ സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധര്‍ണ നടത്തും. അടുത്ത മാസം 11ന് കൂട്ട അവധിയെടുത്ത് സമരം ചെയ്യാനാണ് തീരുമാനം. ആരോഗ്യമന്ത്രി നേരിട്ട് നല്‍കിയ ഉറപ്പുകള്‍ പോലും പാലിക്കാത്തതിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

Read Also: ഇലക്ട്രിക് ബൈക്കുകളുടെ ഷോറൂമില്‍ വന്‍ തീപിടിത്തം: ആറ് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു

ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ്, ഡോക്ടര്‍മാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് കാണിച്ചതെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി.

എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ വീടുകളുടെ സുരക്ഷിതത്വത്തില്‍ ഇരുന്ന കോവിഡ് കാലത്ത്, സേവന സന്നദ്ധരായിരുന്ന ഡോക്ടര്‍മാരോട് ആരോഗ്യ വകുപ്പ് കടുത്ത അവഗണനയാണ് കാണിച്ചതെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button