കോട്ടയം: ഉമ്മന്‍ ചാണ്ടി പുതിയ ദൗത്യത്തിലേക്ക് . തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ഉപദേഷ്ടാവായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചേക്കും. ഹൈക്കമാന്റ് ഉന്നത നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് ഉമ്മന്‍ ചാണ്ടിക്ക് തെലുങ്കാന സംസ്ഥാനത്തിന്റെ നറുക്ക് വീണത്. എന്നാല്‍ പുതിയ ദൗത്യത്തെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിട്ടില്ല. നിലവില്‍ ദിഗ് വിജയ് സിങ്ങിനാണ് തെലുങ്കാനയുടെ ചുമതല.
Post Your Comments