ന്യൂഡല്‍ഹി: ഡീസല്‍കാറുകള്‍ക്ക് വാഹനവിലയുടെ പത്ത് ശതമാനം മുതല്‍ 25 ശതമാനം വരെ നികുതി ചുമത്താന്‍ ശുപാര്‍ശ. മലനീകരണ നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിക്കാണ് ശുപാര്‍ശ നല്‍കിയത്. 1200 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്ക് പത്ത് ശതമാനവും 2000 സിസി വരെയുള്ള കാറുകള്‍ക്ക് 20 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 25 ശതമാനവും നികുതി ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ.
നേരത്തെ ഡീസല്‍ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതിന് ഒരു ശതമാനം പരിസ്ഥിതി സെസ് നല്‍കാന്‍ തയ്യാറാണെന്ന് വാഹന നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെയൊരു തീരുമാനത്തിലൂടെ ഡീസല്‍ വാഹനങ്ങളിലെ താത്പര്യം ഉപഭോക്താക്കളില്‍ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
Post Your Comments