ചെന്നൈ : പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പതിനഞ്ചു വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള നയത്തിന്റെ കരടു രൂപം പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരി. നിലവിൽ സ്വകാര്യ വാഹനങ്ങൾക്കു 15 വർഷത്തേക്കാണു റജിസ്ട്രേഷൻ. പുതിയ നയം വരുന്നതോടെ 15 വർഷത്തിന് ശേഷമുള്ള പുനർരജിസ്ട്രേഷൻ എന്ന സംവിധാനം എടുത്ത് കളയും.
ഉപേക്ഷിക്കേണ്ടി വരുന്ന വാഹനങ്ങളിൽ നിന്നെടുക്കുന്ന യന്ത്രഭാഗങ്ങൾ പുനരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നയത്തിന് രൂപം നൽകുകയെന്നും വാഹനഭാഗങ്ങളുടെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും ഗഡ്‌കരി പറഞ്ഞു. ചെന്നൈ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടമൊബീൽ ക്ലസ്റ്ററുകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments