Kerala

പുതിയ നിയമം വരുന്നു: കേരളത്തിലെ റോഡുകളില്‍ നിന്ന് 20 ലക്ഷം വാഹനങ്ങള്‍ അപ്രത്യക്ഷമാകും

തിരുവനന്തപുരം•15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്ന നിയമം നിലവില്‍ വന്നാല്‍ കേരളത്തിലെ റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാകുക 20 ലക്ഷത്തിലേറെ വാഹനങ്ങള്‍. കൃത്യമായി പറഞ്ഞാല്‍ 20,35,973 വാഹനങ്ങള്‍ സംസ്ഥാനത്തെ നിരത്ത് വിടും. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ 2015-2016 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 1,01,71,813 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രനിയമം നടപ്പിലായാല്‍ ഇവയില്‍ 20 ശതമാനത്തോളം വാഹനങ്ങള്‍ക്ക് നിരത്തൊഴിയേണ്ടി വരും.

നിയമം വൈകാതെ നടപ്പിലാക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ചെന്നൈയില്‍ നടത്തിയ സമ്മേളനത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. പെട്രോള്‍-ഡീസല്‍ വ്യത്യാസമില്ലാതെയായിരിക്കും നയം നടപ്പിലാക്കുക. പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയാണ് നിയമത്തിന്റെ പ്രധാനലക്‌ഷ്യം.

പത്തുവര്‍ഷം കഴിഞ്ഞതുള്‍പ്പെടെ 2000 സി.സി.ക്കു മുകളിലുള്ളതും ഡീസല്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ ഡല്‍ഹിയില്‍ നിരോധിച്ചിരുന്നു. എന്നാല്‍, വാഹനകമ്പനികളുടെ ഇടപെടലിനെത്തുടര്‍ന്ന് സുപ്രീംകോടതി നിരോധനം നീക്കുകയായിരുന്നു. നിലവില്‍ 15 വര്‍ഷത്തേക്കാണ്‌ പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ നിയമം വന്നാല്‍ രജിസ്ട്രേഷന്‍ പുതുക്കുന്ന രീതി അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button