ന്യൂഡൽഹി : ഡൽഹിയിലെ ഡീസൽവാഹന നിയന്ത്രണം മറ്റുനഗരങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. ഡൽഹിയിൽ 2000 സി.സിക്ക് മേലുള്ള ഡീസൽവാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സുപ്രീം കോടതി നിരോധിച്ചിരുന്നു.
ഈ തീരുമാനം രാജ്യത്തെ വാഹനനിർമാണമേഖലയെയും നിരവധി പേരുടെ തൊഴിലിനെയുംദോഷകരമായി ബാധിക്കുമെന്നാണ് കേന്ദ്രസർക്കാർ വാദം.കേരളത്തിലെ നഗരങ്ങളിലും ഡീസൽ വാഹനങ്ങൾ നിയന്ത്രിച്ചുകൊണ്ട്അടുത്തിടെ ഉത്തരവുണ്ടായിരുന്നു.
ലക്‌നൗ, പട്‌ന, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങള്‍ അടക്കം 11 നഗരങ്ങളിലാണ് ഡീസല്‍ വാഹന നിയന്ത്രണം കൊണ്ടുവരാന്‍ ട്രൈബ്യൂണല്‍ നീക്കം നടത്തുന്നത്. ഈ നഗരങ്ങളില്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്നതിന് മെയ് 31 വരെ ട്രൈബ്യൂണല്‍ സമയം അനുവദിച്ചിട്ടുണ്ട്.
Post Your Comments