ബെംഗളൂരു : യുവതി പ്രതിശ്രുത വരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സായിദ്ര എന്ന യുവാവിന്റെ കഡുഗോഡിയിലെ വസതിയില്‍ ഇന്നലെ വൈകിട്ട് ഇയാളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിശ്രുത വധു സുനന്ദ(22)യാണ് മരിച്ചത്. സുനന്ദയുടെ സഹോദരന്‍ സുമന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഇയാള്‍ കഡുഗോഡി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സുനന്ദയുമായി വഴക്കിട്ട സായിദ്ര വീടു വിട്ടു പോയശേഷം തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളെ പ്രദേശവാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സായിദ്രയുടെ നില മെച്ചപ്പെട്ട ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്ന് കഡുഗോഡി പൊലീസ് പറഞ്ഞു. സുനന്ദയെ സായിദ്ര കൊലപ്പെടുത്തിയതാകുമെന്ന് വീട്ടുകാര്‍ ആരോപിച്ചു.
Post Your Comments