ലണ്ടന്‍: തീവ്രവാദ സംഘടനയായ ഐ.എസിനോട് സാദൃശ്യമുള്ള പേരുള്ള ‘ഐസിസ്’ എന്ന യുവതിയെ ഫേസ്ബുക്കില്‍നിന്ന് പുറത്താക്കി. 27കാരിയായ ഈ ബ്രിട്ടീഷുകാരിക്ക് ഐഡന്‍റിറ്റി പ്രൂഫ് നല്‍കിയാല്‍ മാത്രമേ ഇനി അക്കൗണ്ട് തുറക്കാനാവൂവെന്ന് ഫേസ്ബുക്ക് അറിയിച്ചിരിക്കുകയാണ്. ഐ.എസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് തടയുന്നതിന്‍െറ ഭാഗമായാണ് പേരില്‍ ഐ.എസ് സമാനതയുള്ള അക്കൗണ്ടുകള്‍ ഫേസ്ബുക്ക് തടയാനാരംഭിച്ചത്.
കഴിഞ്ഞമാസം 27ന് ഐസിസ് തോമസ് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പേരുമാറ്റാന്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ടത്. യഥാര്‍ഥ പേരാണെന്ന് അറിയിച്ചപ്പോള്‍ പ്രൂഫ് വേണമെന്ന് ആവശ്യപ്പെട്ടു. ഐസിസ് എന്ന പേരിലുള്ള ഈജിപ്ഷ്യന്‍ ദേവതയുടെ പേരെന്ന നിലയിലാണത്രെ അമ്മ ഇവര്‍ക്ക് ഈ പേര് നല്‍കിയത്.എന്നാല്‍, പ്രതിസന്ധികളുടെ പേരില്‍ പേരു മാറ്റാന്‍ ഐസിസ് സന്നദ്ധവുമല്ല.
Post Your Comments