ദോഹ: പെരുന്നാള്‍ അവധി പ്രമാണിച്ച് നാട്ടിലേക്കു പോകുന്നവരുടെ തിരക്ക് കൂടിയതോടെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതര്‍, യാത്രക്കാര്‍ക്കായി പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും , യാത്ര സുഗമമാക്കാനും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. യാത്രയുടെ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യാന്‍ യാത്രക്കാര്‍ തയാറാവണമെന്നും ദീര്‍ഘ നേരം ക്യൂവില്‍ നിന്നു ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ ഇതു വഴി സാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വിമാനം പുറപ്പെടുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടക്കുന്നതിനാല്‍ യാത്രക്കാര്‍ കൃത്യസമയത്ത് ചെക് ഇന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഖത്തര്‍ ഐഡി സ്മാര്‍ട്ട് കാര്‍ഡ് സംവിധാനമുള്ള യാത്രക്കാര്‍ക്ക് ഇ ഗേറ്റ് വഴി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. യാത്ര പുറപ്പെടുന്നതിനു മുന്‍പ് പാസ്സ്‌പോര്‍ട്ട്, വിസ, വിമാന ടിക്കറ്റ്, എക്‌സിറ് പെര്‍മിറ്റ് തുടങ്ങിയവ പരിശോധിച്ച ഉറപ്പ് വരുത്തണം. താമസ രേഖയുടെ കാലാവധി നാട്ടില്‍ നിന്നും തിരിച്ചെത്തുന്നത് വരെ ഉണ്ടെന്നു ഉറപ്പു വരുത്തണമെന്നും അറിയിപ്പില്‍ ഓര്‍മപ്പെടുത്തുന്നു.
യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നവര്‍ കുറഞ്ഞ സമയം മാത്രമേ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കാവൂ. അല്ലാത്ത പക്ഷം ഷട്ടില്‍ സര്‍വിസ് ഉപയോഗിച്ചു ദൂരെ സ്ഥലങ്ങളില്‍ വാഹനം പാര്‍ക് ചെയ്യാന്‍ ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ 10 ശതമാനം വിലക്കുറവും അനുവദിച്ചിട്ടുണ്ട്. അതേസമയം, ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ കുറഞ്ഞ നിരക്കിലുള്ള ഇക്കോണമി ക്ലാസ് പ്രൊമോഷന്‍ ടിക്കറ്റുകള്‍ക്കു ക്യു മൈല്‍ സംവിധാനം ഉപയോഗിച്ചു ഉയര്‍ന്ന ക്ലാസ്സിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യം നിര്‍ത്തലാക്കി.
എന്നാല്‍ കൂടിയ നിരക്കില്‍ എടുക്കുന്ന ഇക്കണോമി ടിക്കെറ്റുകളാണെങ്കില്‍ ക്യു മൈല്‍ സംവിധാനം നേരത്തെ പോലെ അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയും. ഏറ്റവും കുറഞ്ഞ ക്യു മൈല്‍സ് മുന്നൂറില്‍ നിന്നും 500 ആയും ഉയര്‍ത്തിയിട്ടുണ്ട് ചെറുയാത്രകള്‍ നടത്തുന്ന യാതക്കാര്‍ക്കു ഇതു വളെരയധികം സഹായകമാകുമെന്ന് ഖത്തര്‍ എയര്‍ വേയ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments