
തിരുവനന്തപുരം: അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് താന്‍ പങ്കെടുത്തത് സൗഹൃദം കൊണ്ട് മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജൂണ്‍ മാസത്തിലാണ് മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും വ്യവസായിയായ ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നിശ്ചയ ചടങ്ങില്‍ പങ്കെടുത്തതിനെതിരായ വിമര്‍ശനങ്ങളോട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിയ്ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. യുഡിഎഫിനെ ഏറെ പ്രതിരോധത്തിലാക്കിയ ബാര്‍ കോഴ ആരോപണം ഉന്നയിച്ച വ്യക്തിയാണ് ബിജു രമേശ്.
ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ യുഡിഎഫില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടത്തിയിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണത്തേയും താന്‍ സ്വാഗതം ചെയ്യുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments