ജയ്പൂര്‍: അപകടത്തെ തുടര്‍ന്ന് മരിച്ച സഹോദരന്റെ ചിതയില്‍ ചാടി മൂന്നു കുട്ടികളുടെ മാതാവ് ജീവനൊടുക്കി. രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. 28 കാരിയായ ദുര്‍ഗയാണ് മരിച്ചത്. ഇവര്‍ക്ക് മാനസിക പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
അപകടത്തില്‍ മരിച്ച സഹോദരന്‍ വേല റാം മനത്തി (32)ന്റെ ചിതയ്ക്ക് തീകൊളുത്തിയ ശേഷം ബന്ധുക്കളെല്ലാം പിരിഞ്ഞു പോയപ്പോഴാണ് ദുര്‍ഗ ചിതയിലേക്ക് എടുത്തു ചാടിയത്.റാമിന്റെ ഇളയ സഹോദരിയാണ് ദുര്‍ഗ. ദുര്‍ഗ ചിതയിലേക്ക് ചാടുന്നത് കണ്ട അയല്‍വാസിയായ കുട്ടി നിലവിളിച്ചതോടെയാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. തുടര്‍ന്ന് എല്ലാവരും ഓടിയെത്തിയപ്പോഴേക്കും ദുര്‍ഗയുടെ ദേഹമാസകലം തീപടര്‍ന്ന് പൊള്ളലേറ്റിരുന്നു. . കഴിഞ്ഞ മൂന്നു വര്‍ഷമായി മരണപ്പെട്ട ദുര്‍ഗയെന്ന യുവതിയും മൂന്നു മക്കളും സഹോദരന്റെ കൂടെയാണ് താമസിച്ചിരുന്നത്. മാനസികപ്രശ്നങ്ങളെതുടർന്ന് ഭർത്താവ് ഇവരെ ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments