കുവൈറ്റ് സിറ്റി : കുവൈത്തില്‍ തുറസ്സായ സ്ഥലത്തെ ഈദ് ഗാഹുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഔഖാഫ് മന്ത്രി യൂസുഫ് അല്‍ സാനിയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഈദ് ഗാഹുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ വിവിധ പ്രദേശങ്ങളില്‍ 60 ലേറെ ഈദ് ഗാഹുകളും സജ്ജീകരിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഈദ് ഗാഹുകള്‍ നടത്തുന്നതിനു മതകാര്യ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക അനുമതി വാങ്ങാന്‍ ശ്രമിച്ച് വരികയാണെന്ന് കേരള ഇസ്ലാമിക് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ കുവൈറ്റിലും ആക്രമണ സാധ്യത ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണു ഈദ്ഗാഹുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം എന്നാണു സൂചന.
നേരത്തെ കേരള ഇസ്ലാമിക് ഗ്രൂപ്പ്, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, എന്നീ സംഘടനകള്‍ സംയുക്തമായി ഒന്‍പത് ഇടങ്ങളിലും കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ 11 സ്ഥലങ്ങളിലും ഈദ് ഗാഹുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.
Post Your Comments