തിരുവനന്തപുരം: ബാർ കോഴക്കേസിൽ തന്നെ ഒറ്റിയവരാരാണെന്ന് തനിക്കറിയാമെന്ന് കെ. എം മാണി.ബാര്‍കോഴ ആരോപണം കേരളാകോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ധനമന്ത്രിയുമായിരുന്ന കെഎം മാണിയുടെ കസേര തെറിപ്പിച്ചിരുന്നു. സ്വന്തം മുന്നണിയിലെ മന്ത്രിക്കെതിരെ ആരോപണമുയര്‍ന്നിട്ടും പ്രതിരോധിക്കാതെ തന്നെ കുടുക്കിയത് കോണ്‍ഗ്രസ് ആണെന്ന് മാണി വെളിപ്പെടുത്തി. ഇടത് പക്ഷത്തേക്ക് പോകുമെന്ന് ഭയന്ന ചിലര്‍ തന്നെ യുഡിഎഫില്‍ തളച്ചിടുകയായിരുന്നു. മുന്നണി വിട്ട് പുറത്ത് പോകരുതെന്നതായിരുന്നു അവരുടെ ലക്ഷ്യം. ആരാണ് ഗൂഢാലോചന നടത്തിയത് അറിയാം. പക്ഷേ രാഷ്ട്രീയ മാന്യതയുള്ളത് കൊണ്ട് പേര് പറയുന്നില്ലെന്നു മാണി പറഞ്ഞു.
ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഓരോരുത്തരെയും അറിയാം. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ എല്ലാവരുടെയും പങ്ക് വ്യക്തമായി മനസിലാക്കിയിട്ടുണ്ടെന്നും മാണി പറയുന്നു. പലതും വെളിപ്പെടുത്തണമെന്നുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളും ഇപ്പോള്‍ പറയാനാവില്ല. രാഷ്ട്രീക്കാര്‍ക്ക് ചല കാര്യങ്ങള്‍ ഇങ്ങനെ രഹസ്യമാക്കേണ്ടി വരും. ആരെയും വേദനിപ്പിക്കാനില്ല. പക്ഷെ എല്ലാം ജനങ്ങള്‍ക്കറിയാം. ഇനി ഇതില്‍ കൂടുതല്‍ വിശദീകരിക്കാനില്ല. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവര്‍ക്കും എല്ലാം മനസിലായിക്കാണുമെന്നും മാണി പറഞ്ഞു.
Post Your Comments