കൊല്‍ക്കത്ത: ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ചു . ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധമായ വെള്ളമാണ് വാട്ടര്‍ എടിഎം കൗണ്ടറില്‍ നിന്ന് ലഭിക്കുന്നത്. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ വെള്ളം ലഭ്യമാക്കുകയെന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കൊല്‍ക്കത്തയിലെ വാട്ടര്‍ എടിഎം പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഇതോടെ ശുദ്ധമായതും തണുപ്പുള്ളതുമായ വെള്ളമാണ് കൊല്‍ക്കത്ത നിവാസികള്‍ക്ക് ഒരു രൂപയ്ക്ക് ലഭിക്കുക. സൗത്ത് കൊല്‍ക്കത്തയിലെ ഏക്ദാലിയ പാര്‍ക്കിലാണ് എടിഎമ്മിന്റെ സ്ഥാനം. അടുത്തുതന്നെ ബംഗാളിലും പദ്ധതി ആരംഭിക്കും.
Post Your Comments