KeralaNews

പ്ലസ് വണ്‍ പ്രവേശനം: അനധികൃതമായി വാങ്ങിയ തുക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം:സ്കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍ നിന്നു സ്കൂള്‍ അധികൃതര്‍ അനധികൃതമായി പിരിച്ചെടുത്ത തുക തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്കൂളുകളില്‍ പരിശോധന നടത്തിയശേഷമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല കൂടിയുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്‍റെ നിര്‍ദേശം. സംസ്ഥാന വ്യാപകമായി വലിയ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സ്റ്റാമ്പ് , മാഗസിന്‍ എന്നിവയ്ക്കെന്ന പേരില്‍ പണം വാങ്ങിയെങ്കിലും അതൊന്നും വിദ്യാര്‍ഥികള്‍ക്കു കിട്ടിയില്ല. ഇതറിഞ്ഞാണ് കെ.വി. മോഹന്‍കുമാറിന്‍റെ നേതൃത്വത്തില്‍ വിവിധ സ്കൂളുകളില്‍ പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട് .

പ്ലസ് വണിന്‍റെ ആദ്യ പ്രവേശനത്തില്‍ വലിയ തോതിലുള്ള ക്രമക്കേടാണ് കണ്ടെത്തിയത്. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്‍റെ പത്തിരട്ടി വരെ വരെ തുക പിരിച്ചെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button