തിരുവനന്തപുരം : കായിക മന്ത്രി ഇ.പി ജയരാജന് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തില്‍ പ്രതികരിച്ച് അബദ്ധത്തില്‍ പെട്ടതിനെ പിന്തുണച്ചാണ് ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തിയത്.
നിങ്ങള്‍ ഇ.പി ജയരാജനോട് ചോദിച്ചത് ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചാണ് ഉമ്മന്‍ചാണ്ടി ജയരാജന് പിന്തുണ അറിയിച്ചത്. തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. താന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് മുന്‍ രാഷ്ട്രപതി കെ.ആര് നാരായണന് മരിച്ചുവെന്ന വിവരം ലഭിക്കുന്നത്. വാര്‍ത്ത അറിഞ്ഞ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന താന്‍ തിരിച്ചു പോരുകയും ചെയ്തു. കെ.എം മാണി അനുശോചനം അറിയിച്ചുവെന്നാണ് തന്നോട് പറഞ്ഞത്. ടെലിവിഷനില്‍ അനുശോചനവുമുണ്ടായിരുന്നു.
എന്നാല്‍ കെ.ആര് നാരായണന്റെ മരണ വാര്‍ത്ത തെറ്റാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു വിവരം ലഭിച്ചു. അതു കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമാണ് മരണം സംഭവിക്കുന്നത്. ഇത്തരം അവസരങ്ങളില്‍ ആര്‍ക്കും തെറ്റ് പറ്റാം അപ്പോള്‍ മാധ്യമപ്രവര്‍ത്തകരാണ് തിരുത്തേണ്ടതെന്നും പഴയ മാധ്യമ പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Post Your Comments