പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന പറയാറുണ്ട്. എന്നാല്‍ പ്രണയം മൂത്ത യുവാവ് ചെയ്തത് കുറച്ച് കടുത്ത കാര്യമാണ്. എന്താണെന്നല്ലേ, ആരോണ്‍ ചെര്‍വെനാക് എന്ന യുവാവിന് കടുത്ത പ്രണയം തോന്നിയത് തന്റെ സ്മാര്‍ട്ട്‌ഫോണിനോടാണ്. പ്രണയിക്കുക മാത്രമല്ല സ്മാര്‍ട്‌ഫോണിനെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു. ലോസ്ആഞ്ചല്‍സിലാണ് സംഭവം.
വെറുടെ കേറി അങ്ങ് വിവാഹം കഴിക്കുകയുമല്ലായിരുന്നു യുവാവ് ചെയ്തത്. ആചാരപ്രകാരം തന്നെയാണ് യുവാവ് സ്മാര്‍ട്ട് ഫോണിനെ വിവാഹം കഴിച്ചത്. കോട്ടും സ്യൂട്ടുമണിഞ്ഞു വരന്‍ വിവാഹത്തിനു സജ്ജമായെത്തി. വിവാഹം നടത്തിക്കൊടുക്കാന്‍ പുരോഹിതനും പങ്കുകൊള്ളാന്‍ നാട്ടുകാരും എത്തിച്ചേര്‍ന്നു ആര്‍ട്ടിസ്റ്റ് ഡയറക്ടര്‍ കൂടിയായ ആരോണ്‍ കോട്ടിലും സ്യൂട്ടിലും തിളങ്ങി വിവാഹത്തിനൊരുങ്ങിയപ്പോള്‍ വധു ലളിതമായൊരു പ്രൊട്ടക്റ്റീവ് കേസിലാണ് എത്തിയത്.
ആരോണ്‍, നങ്ങള്‍ ഈ സ്മാര്‍ട്‌ഫോണിനെ വധുവായി സ്വീകരിക്കാന്‍ നിനക്കു സമ്മതമാണോ? വികാരിയച്ഛന്റെ ചോദ്യത്തോട് പുഞ്ചിരിയോടെ വരന്‍ ആരോണ് സമ്മതം പറഞ്ഞു. തുടര്‍ന്ന് മോതിരവിരലില്‍ കൊളുത്തി തന്റെ ഭാര്യയെ ആരോണ്‍ ചേര്‍ത്തു പിടിച്ചു. തുടക്കത്തില്‍ ഇതെന്തു ഭ്രാന്താണെന്നാണു താന്‍ കരുതിയതെന്ന് ചാപ്പല്‍ ഓണറായ മൈക്കല്‍ കെല്ലി പറഞ്ഞു. പക്ഷേ പിന്നീട് ആരോണിന്റെ പ്രണയം ആത്മാര്‍ഥമാണെന്നു തോന്നിയതോടെ നടത്തിക്കൊടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
ജനങ്ങള്‍ അത്രത്തോളം സ്മാര്‍ട്‌ഫോണിനോടു അടുത്തു ജീവിക്കുന്ന കാലമാണിന്ന്. സ്മാര്‍ട് ഫോണിനൊപ്പമില്ലാത്ത ഒരു സമയം പോലുമില്ല അവരുടെ ജീവിതത്തില്‍. അതിനെക്കുറിച്ച് ആലോചില്ലപ്പോഴാണ് തനിക്കൊപ്പം എപ്പോഴും നിഴലായുള്ള സ്മാര്‍ട്‌ഫോണിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് ആരോണ്‍ പറയുന്നു. പക്ഷേ ആരോണിന്റെ വിവാഹം നിയമപരമായി നിലനില്‍പ്പില്ലാത്തതാണ്.
Post Your Comments