കൊച്ചി: ജിഷ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു ഹൈകോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യം ഹൈക്കോടതി പരിഗണിക്കവെയാണ് ജിഷയുടെ അമ്മ നിലപാട് അറിയിച്ചത്.
നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ജിഷയുടെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായി കോടതി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു.
Post Your Comments