IndiaNews

ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കും

ന്യൂഡല്‍ഹി: ഏകീകൃതസിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് നിയമ മന്ത്രാലയം ലോ കമ്മീഷനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആദ്യമായാണ് സര്‍ക്കാര്‍ ലോ കമ്മീഷന് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കുന്നത്.നിയമ പരിഷ്‌കാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനുള്ള സമിതിയാണ് ലോ കമ്മീഷന്‍.

നിയമ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം റിട്ട. ജസ്റ്റിസ് ബല്‍ബീര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും. ഇന്ത്യന്‍ ദേശീയ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് .ഭരണഘടന നടപ്പിലായ കാലം മുതല്‍ രാജ്യത്ത് പല കാലങ്ങളിലായി ഈ ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.

മാത്രമല്ല, ഇന്ത്യ ഒരു പൊതുപൗരനിയമത്തിനായി ശ്രമിക്കണമെന്ന് ഭരണഘടനയുടെ നാല്‍പത്തിനാലാം അനുഛേദത്തിലും സൂചിപ്പിക്കുന്നു.എല്ലാ പൗരന്മാരെയും മതാതീതമായൊരു പൊതുനിയമത്തിനു കീഴില്‍ കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ സാമൂഹ്യവളര്‍ച്ചയ്ക്ക് ആവശ്യമാണ്.പല കേസുകളിലും ഇന്ത്യയില്‍ പൊതുപൗരനിയമം നടപ്പാക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി സംസ്ഥാനങ്ങളെ കടുത്ത ഭാഷയില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button