ബറേലി ● യുവാവിന്റെ തുടര്‍ച്ചയായ ശല്യപ്പെടുത്തല്‍ സഹിക്കാനാവാതെ പെൺകുട്ടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ രാംപുരയിലാണു സംഭവം. 18 കാരിയായ പെണ്‍കുട്ടിയാണ് അശുതോഷ് എന്ന യുവാവിന്റെ ശല്യം മൂലം തീകൊളുത്തി ആത്മഹത്യാ ചെയ്തത്.
യുവാവ് ശല്യം ചെയ്യുന്ന വിവരം പെണ്‍കുട്ടി മതാപിതാക്കളെ അറിയിച്ചിരുന്നു. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള യുവാവ് പെൺകുട്ടി പോകുന്ന വഴിയിൽ നിരന്തരം കളിയാക്കുകയും മൊബൈൽ ഫോണിലേക്കു മോശം മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ പെണ്‍കുട്ടി വീട്ടില്‍വച്ച് പെൺകുട്ടി സ്വയം തീകൊളുത്തുകയായിരുന്നു. വീട്ടുകാർ പെൺകുട്ടിയെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments