NewsIndia

മോദിയുടെ കൈകളില്‍ ഭാരതം സുരക്ഷിതം : ലോകബാങ്ക് പ്രസിഡന്റ്

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ്. പ്രധാനമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് ലോകബാങ്ക് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ‘ശരിയായ ദിശയിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നീങ്ങുന്നത്. നിലവിലെ സ്ഥിതിയില്‍ ലോക ബാങ്കിന് അതീവ സംതൃപ്തിയുണ്ട്.’ അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ബുദ്ധിമുട്ടേറിയ പദ്ധികള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും ജിം യോംഗ് അഭിപ്രായപ്പെട്ടു.സമീപകാലത്ത് ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതിയ്ക്ക് പിന്നില്‍ നരേന്ദ്രമോദിയുടെ വീക്ഷണങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് യോംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button